Header Ads

  • Breaking News

    പയ്യന്നൂരില്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്


    പയ്യന്നൂര്‍: 
    പയ്യന്നൂര്‍ നഗരത്തില്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്ക്. തൃക്കരിപ്പൂര്‍ തങ്കയം സ്വദേശി ഇസ്മായിലിനാണ് (54) തലയ്ക്ക് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് 6.15ഓടെ പഴയ ബസ് സ്റ്റാന്‍ഡിലേക്കുള്ള മെയിന്‍ റോഡിന് സമീപത്തെ പഴയ കെട്ടിടമായ ടി.പി.സ്റ്റോറിന്റെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്.

    ഇതുവഴി നടന്നുപോകുമ്പോഴാണ് ഇസ്മായിലിന്റെ തലയിലേക്ക് സണ്‍ഷെയ്ഡ് അടര്‍ന്നുവീണത്. സ്‌കൂള്‍ കുട്ടികളുള്‍പ്പെടെയുള്ളവര്‍ കടന്നുപോകുന്ന വഴിയിലാണിത്. ഇതിനിടയിലാണ് ഇസ്മായിലിന് പരിക്കേറ്റത്. പയ്യന്നൂര്‍ അഗ്‌നിരക്ഷാസേനയാണ് തുരുമ്പിച്ച കമ്പികളില്‍ അടര്‍ന്നുതൂങ്ങിനിന്നിരുന്ന അവശേഷിച്ച കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ നീക്കംചെയ്തത്.
    റോഡ് വികസനത്തിന്റെ ഭാഗമായി രണ്ട് വര്‍ഷം മുമ്പ് വീതികൂട്ടലും ഓവുചാല്‍ നിര്‍മാണവും നടന്നപ്പോള്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്ന ഭാഗം പൊളിച്ചുനീക്കാന്‍ ഈ സ്ഥാപനത്തിന്റെ ഉടമയ്ക്ക് നഗരസഭ നോട്ടീസ് നല്‍കിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad