മാടായിപ്പാറയിൽ വൻ തീപ്പിടിത്തം പുൽമേടുകൾ കത്തിച്ചാമ്പലായി
പഴയങ്ങാടി:
മാടായിപ്പാറയിൽ വീണ്ടും തീപ്പിടിത്തം. മാടായിപ്പാറയിലെ മൂന്നാംകോട്ടയ്ക്കകത്തും പാറയിലെ സബ് സ്റ്റേഷനടുത്തുള്ള പഴയങ്ങാടിയുടെ താഴ്വാരത്തുമായാണ് തീപ്പിടിത്തമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് വിസ്തൃതമായിക്കിടക്കുന്ന പാറയിലെ അഞ്ചേക്കറോളം വരുന്ന സ്ഥലത്തെ പുൽമേടുകളും ചെറുസസ്യങ്ങളും പൂർണമായും കത്തിനശിച്ചത്. പോലീസ് വിവരമറിയിച്ചതിനെത്തുടർന്ന് പയ്യന്നൂരിൽനിന്ന് അഗ്നിരക്ഷാസേനാ പ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും വലിയ വാഹനം കടന്നുവരാൻ സാധിക്കാത്ത സ്ഥലത്താണ് തീപ്പിടിത്തമുണ്ടായതിനാൽ സേനാപ്രവർത്തകർ പച്ച മരക്കൊമ്പ് വെട്ടിയെടുത്താണ് തീയണച്ചത്. പാറയിലെത്തിയ ചില യുവാക്കളും തീയണയ്ക്കുന്നതിൽ പങ്കാളികളായി. മണിക്കൂറോളം പാടുപെട്ടാണ് തീയണയ്ക്കാൻ സാധിച്ചത്.

ليست هناك تعليقات
إرسال تعليق