ബ്രിട്ടീഷ് മലയാളി കല്ലാറിൽ കയത്തിൽ വീണ് അന്തരിച്ചു

കല്ലാർ: സഞ്ചാരികൾക്ക് മരണക്കെണി ഒരുക്കി കല്ലാർ. ബ്രിട്ടീഷ് മലയാളി കല്ലാറിൽ കയത്തിൽ വീണ് അന്തരിച്ചു. യുകെ മലയാളികൾ അടക്കമുള്ള എട്ടംഗ സംഘം പൊന്മുടിയിൽ ഇന്നലെ എത്തിയിരുന്നത്. പൊന്മുടി കണ്ട് തിരികെ വരുമ്പോഴാണ് സംഭവം. കല്ലാറിൽ ഇറങ്ങിയപ്പോൾ ആദ്യം കാൽവഴുതി കയത്തിലേക്ക് വീണത് പ്രശോഭ് കുമാർ ആണ്. വഴുക്കൻ പാറകളുള്ള കയത്തിൽ മുങ്ങിത്താണപ്പോൾ നിലവിളി കേട്ട് എത്തിയവർക്കും രക്ഷിക്കാൻ കഴിഞ്ഞില്ല. ആത്മ സുഹൃത്തിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ പ്രവാസി കൂട്ടാളിൽ. കാൽ നൂറ്റാണ്ടിനുള്ളിൽ നൂറിലധികം പേരാണ് കല്ലാറിൽ മരണത്തിന് കീഴടങ്ങിയത്.
ليست هناك تعليقات
إرسال تعليق