Header Ads

  • Breaking News

    പയ്യന്നൂരില്‍ കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കടയുടമ അറസ്റ്റില്‍


    കണ്ണൂര്‍: 
    പയ്യന്നൂര്‍ രാമന്തളിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. രാമന്തളി വടക്കുമ്ബാട് ജിഎംയുപി സ്‌കൂളിന് സമീപം മാണങ്ങാട്ട് ഷൗക്കത്തിനെ (42)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചവൈകീട്ട് ആറുമണിയോടെ ഇയാളുടെ കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ബഹളംവെച്ച്‌ ഓടിപ്പോയ പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിച്ചു. ഇവരുടെ പരാതിയില്‍ പോക്‌സോ നിയമമനുസരിച്ചാണ് ഷൗക്കത്തിനെ അറസ്റ്റ് ചെയ്തത്.

    എസ്ഡിപിഐ പ്രവര്‍ത്തകനായ ഷൗക്കത്ത് 2012 ഡിസംബറില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ എം സി അബ്ദുല്‍ജബ്ബാറിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. സംഭവമറിഞ്ഞെത്തിയജനക്കൂട്ടം ഇയാളുടെ കട തല്ലിത്തകര്‍ത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad