Header Ads

  • Breaking News

    കൂത്തൂപറമ്പില്‍ തെയ്യം കലാകാരന് പൊള്ളലേറ്റു



    കണ്ണൂര്‍: 
    കൂത്തൂപറമ്പ് കോവൂരില്‍ തെയ്യം കെട്ടിയാടുന്നതിനിടയില്‍ തിരുമുടിക്ക് തീപിടിച്ച് തെയ്യം കലാകാരന് പൊള്ളലേറ്റു. കോവൂര്‍ കാപ്പുമ്മല്‍ തണ്ട്യാന്‍ മീപ്പുര ക്ഷേത്രത്തിലാണ് അപകടം നടന്നത്. 

    മണത്തണഭഗവതിയുടെ തെയ്യം കെട്ടിയാടുന്നതിനിടയില്‍ ക്ഷേത്രത്തിന് മുന്നില്‍ കത്തിച്ചുവെച്ച നിലവിളക്കില്‍ നിന്നാണ് തിരുമുടിക്ക് തീപിടിച്ചത്. നാട്ടുകാര്‍ പെട്ടെന്ന് തീ  അണച്ചത് വന്‍ അപകടം ഒഴിവാക്കി. പരിക്കേറ്റ തെയ്യം കലാകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad