മരട് ഫ്ലാറ്റ് പൊളിക്കൽ: വിവിധ ഇടങ്ങളിൽ ഗതാഗത നിരോധനം; ശക്തമായ സുരക്ഷയുമായി പോലീസ്

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊളിക്കാനിരിക്കെ ശക്തമായ സുരക്ഷാ നടപടികളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പൊലീസ്. 200 മീറ്റര്‍ ചുറ്റളവിലെ പ്രാദേശിക റോഡുകളില്‍ 10.30 മുതല്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തി.
തേവര--കുണ്ടന്നൂര്‍ റോഡിലും ദേശീയ പാതയിലും 10.55 മുതല്‍ ഗതാഗത നിരോധനമുണ്ടാകും.ഉദ്യോഗസ്ഥരെത്തി അവസാനവട്ട പരിശോധനകള്‍ തുടങ്ങി.
കായലിലൂടെ ബോട്ടടക്കം യാത്ര ചെയ്യുന്നത് പൂര്‍ണമായി നിരോധിച്ചു. കായലിലൂടെ യാത്ര പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.
പ്രദേശത്ത് നിന്ന് ആളുകളെ പൂര്‍ണമായി ഒഴിപ്പിക്കുമെന്ന് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ് പ്രതികരിച്ചു.
ليست هناك تعليقات
إرسال تعليق