ടിപിയുടെ ഓർമ്മയിൽ ഇന്ന് ഓർക്കാട്ടേരിയിൽ ടിപി ഭവൻ ഉദ്ഘാടനം ചെയ്യും

വടകര: അതിദാരുണമായി വെട്ടേറ്റ് കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ സ്മരണാര്‍ത്ഥം പണിത ടി പി ചന്ദ്രശേഖരന്‍ ഭവന്‍ ഇന്ന് ആര്‍എംപിഐ അഖിലേന്ത്യാ സെക്രട്ടറി മാഗത് റാം പസ്ല ഭവന്‍ ഉദ്ഘാടനം ചെയ്യും. വടകര ഓര്‍ക്കാട്ടേരിയിലാണ് സ്മാരക ഭവൻ നിർമിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് വടകരയില്‍ നടക്കുന്ന ടി പി അനുസ്മരണ സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നേതാക്കളും മുസ്ലീം ലീഗ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കാനെത്തും. ഉദ്ഘാടന ചടങ്ങിലേക്ക് സിപിഎം ഒഴികെയുളള പ്രമുഖ പാര്‍ട്ടി നേതാക്കളെ ആര്‍എംപി ക്ഷണിച്ചിട്ടുണ്ട്.
ടി പി ചന്ദ്രശേഖരന്റെ സ്മരണ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഒന്നരകോടിയോളം രൂപ ചെലവിട്ടാണ് ടി പി ഭവൻ നിർമിച്ചിരിക്കുന്നത്.
ليست هناك تعليقات
إرسال تعليق