പിലാത്തറ ചുമടുതാങ്ങിയിൽ മോഷണത്തിനായി കടയുടെ പൂട്ട് പൊളിക്കുന്നതിനിടയില്‍ മൂന്ന് മോഷ്ടാക്കള്‍ പോലീസിന്റെ വലയില്‍ കുടുങ്ങി
പരിയാരം:
പരിയാരം പോലീസ് സ്റ്റേഷന് പരിധിയില്‍ പിലാത്തറ മണ്ടൂരില്‍ വെച്ചാണ് മോഷ്ടാക്കള്‍ പരിയാരം പോലീസ് സ്റ്റേഷനിലെ നൈറ്റ്പട്രോളിങ്ങ് സംഘത്തിന്റെ പിടിയിലായത്.
മാട്ടൂലിലെ മര്‍ഷാദ്(21), മാട്ടൂല്‍ സെന്ററിലെ പി.സഹദ്(22) എന്നിവരും പഞ്ചായത്ത് ഓഫീസിന് സമീപത്തെ 17 കാരനനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ പട്രോളിംഗ് നടത്തുകയായിരുന്ന എഎസ്ഐ സി.ജി.സാംസണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചെറുതാഴം മണ്ടൂരിലെ മുക്കോലകത്ത് അബ്ദുള്ള എന്നയാളുടെ ജനറല്‍ സ്റ്റോര്‍ എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ട് ഇവര്‍ പൊളിക്കുന്നത് കണ്ടത്. പോലീസിനെ കണ്ടതോടെ മൂവര്‍ സംഘം ബൈക്കില്‍ രക്ഷപ്പെട്ടു.
ഇവരെ പിന്തുടര്‍ന്ന പോലീസ് ഒരു കിലോമീറ്ററോളം അകലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇവരെ സാഹസികമായി പിടികൂടുകയായിരുന്നു. ഷട്ടര്‍ തകര്‍ക്കാനുപയോഗിച്ച സാധനങ്ങളും ഇവര്‍ രക്ഷപ്പെട്ട ബോക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഹോംഗാര്‍ഡ് രവി, ഡ്രൈവര്‍ രാമചന്ദ്രന് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ ചോദ്യം ചെയ്തുവരികയാണ്. വൈകുന്നേരം പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.
ليست هناك تعليقات
إرسال تعليق