Header Ads

  • Breaking News

    ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാരിന്‍റെ വാദം



    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തിയതിന് എതിരെ ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നാണ് സര്‍ക്കാരിന്‍റെ വാദം. നടിയെ ആക്രമിച്ച കേസും, പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയ കേസും ഒറ്റക്കേസായി പരിഗണിച്ച് കുറ്റം ചുമത്തിയതിന് എതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

    പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഭീഷണിപ്പെടുത്തിയ കേസിലെ ഇര താനാണ്. ഈ സാഹചര്യത്തില്‍ താന്‍ പ്രതിയായ കേസിനൊപ്പം ഇത് പരിഗണിക്കരുതെന്നാണ് ദിലീപിന്‍റ് ആവശ്യം. നിലവില്‍ നടിയെ ആക്രമിച്ച കേസിനൊപ്പമാണ് ദിലീപിനെ ഭീഷണിപ്പെടുത്തിയ കേസും പരിഗണിക്കുന്നത്. ദിലീപിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വാദം കേള്‍ക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad