ജൂനിയര്‍ റസിഡന്‍റ് : വാക്ക് ഇന്‍ ഇന്‍റര്‍വ്യു 29ന്
തിരു. പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്‍റ്തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: എം.ബി.ബി.എസ്
പരമാവധി പ്രായം: 40 വയസ്.
പ്രതിമാസ വേതനം: 45000 രൂപ
നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 29ന് രാവിലെ 11ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടക്കും.
പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റും ഒരു സെറ്റ് പകര്‍പ്പും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖ (പകര്‍പ്പ് സഹിതം), ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ പത്തിനു മുമ്ബ് പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തണം.

ليست هناك تعليقات
إرسال تعليق