കൊറോണ വൈറസ്: തൃശൂരിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം
തൃശൂര്‍:
ജില്ലയില്‍ കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കി. ഏതെങ്കിലും തരത്തിലുള്ള സംശയ നിവാരണത്തിനായി താഴെ നല്‍കിയിരിക്കുന്ന നമ്പറില്‍ പൊതുജനങ്ങള്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഐഡിഎസ്പി: 0487 2320466,
ഡോ. സുമേഷ് : 9895558784,
ഡോ. കാവ്യ: 9961488260,
ഡോ. പ്രശാന്ത്: 94963311645,
ഡോ. രതി: 9349171522
ചൈനയിലെ വുഹാനില്‍ നിന്ന് തൃശൂരിലെത്തിയ വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
ചൈനയില്‍ നിന്നെത്തിയവര്‍ വീടുകളില്‍ കഴിയണം. ഇവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ‘ദിശ’യില്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

ليست هناك تعليقات
إرسال تعليق