Header Ads

  • Breaking News

    കിഴക്കമ്പലം ട്വന്റി-20യില്‍ പൊട്ടിത്തെറി; പഞ്ചായത്ത് പ്രസിഡണ്ട് കെ വി ജേക്കബ് രാജി വെച്ചു



    കൊച്ചി: ഏറെ പ്രതീക്ഷയോടെ അധികാരത്തിലേറിയ എറണാകുളം കിഴക്കമ്പലം ട്വന്റി-20യില്‍ പൊട്ടിത്തെറി. പഞ്ചായത്ത് പ്രസിഡണ്ട് കെ വി ജേക്കബ് രാജി വെച്ചു. കെ വി ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാനിരിക്കെയാണ് രാജി. ജനുവരി മൂന്നിനാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കാനിരുന്നത്.

    ട്വന്റി- 20യിലെ നിയമ ലംഘനങ്ങള്‍ക്ക് കൂട്ട് നിൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. അവിടെ ജനാധിപത്യമില്ലെന്നും പഞ്ചായത്തിന്റെ പദ്ധതി വിഹിതം പോലും ചെലവഴിക്കാനാവാത്ത അവസ്ഥയാണെന്നും ജേക്കബ് പ്രതികരിച്ചു.

    അതേസമയം, അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ട് ഭരണ സമിതിയിലെ ഒരു വിഭാഗം ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. പത്തൊമ്ബതംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ 17 പേരും ട്വന്റി ട്വന്റി അംഗങ്ങളാണ്. ഇതില്‍ 14 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad