Header Ads

  • Breaking News

    കോഴിക്കോട് ഏഴ് വിദ്യാര്‍ഥികളില്‍ എച്ച്‌1എന്‍1 സ്ഥിരീകരിച്ചു; പരിശോധനാ ഫലം പുറത്ത്



    കോഴിക്കോട്: കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ പടര്‍ന്നുപിടിച്ചത് എച്ച്‌ വണ്‍ എന്‍ വണ്‍ പനിയാണെന്ന് സ്ഥിരീകരണം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് എച്ച്‌‍1എന്‍1 സ്ഥിരീകരിച്ചത്. കാരശ്ശേരി ആനയാംകുന്ന് വി.എം.എച്ച്‌.എം.ഹയര്‍ സെക്കന്‍ഡറിസ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്ക് എച്ച്‌1എന്‍1 പനി സ്ഥിരീകരിച്ചു.

    നാലുദിവസത്തിനിടെ സ്‌കൂളിലെ 10- ഓളം വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി സാമ്ബിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കുകയായിരുന്നു. മണിപ്പാലില്‍ നടത്തിയ പരിശോധനയില്‍ ഏഴ് സാമ്ബിളുകളില്‍ എച്ച്‌1എന്‍1 സ്ഥിരീകരിച്ചു.

    ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്.വിദ്യാര്‍ഥികളിലും അധ്യാപകരിലും പനി പടരുന്ന സാഹചര്യത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്‌കൂളിന് അവധി നല്‍കിയിരിക്കുകയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad