കൊറോണ വൈറസ്: സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തില്‍

തൃശൂര്‍:
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി. സംസ്ഥാനത്ത് 1053 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഇവരില്‍ 15 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഏഴ് പേരാണ് ഇന്ന് ആശുപത്രിയില്‍ അഡ്മിറ്റായത്.
24 സാമ്ബിളുകള്‍ പരിശോധനക്കായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതില്‍ 15 പേര്‍ക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. 24 പേരെ ഒരേ സമയം നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥി നിലവില്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ليست هناك تعليقات
إرسال تعليق