എച്ച് 1 എന്‍ 1 ബാധ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കോഴിക്കോട് എഴ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിതീകരിച്ചതില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. രോഗം പടരാതിരിക്കാന്‍ ജാഗത്ര പുലര്‍ത്തണമെന്നും, ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. നാളെ പ്രത്യേക മെഡിക്കല്‍ സംഘം സ്ഥലത്തെത്തും എന്നും മന്ത്രി വ്യക്തമാക്കി.
ആനയാംകുന്ന് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യര്‍ത്ഥികള്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. നാല് ദിവസത്തിനിടെ സ്‌കൂളിലെ പത്തോളം വിദ്യാര്‍ത്ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനി പടിച്ചത്.
തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്‌കൂളില്‍ എത്തി പരിശോധന നടത്തി സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. മണിപ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനയിലാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്.
ليست هناك تعليقات
إرسال تعليق