ശിവഗിരി തീര്‍ത്ഥാടനം ഇന്ന് തുടങ്ങും; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

വര്‍ക്കല: എണ്‍പത്തി ഏഴാമത് ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും. രാവിലെ പത്ത് മണിക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുന്നത്. തീര്‍ത്ഥാടന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിപാടിക്ക് അധ്യക്ഷത വഹിക്കും
നാളെ രാവിലെയാണ് തീര്‍ത്ഥാടന ഘോഷയാത്ര ആരംഭിക്കുക. ജനുവരി ഒന്നിന് തീര്‍ത്ഥാടനം അവസാനിക്കും. ശിവഗിരി തീര്‍ത്ഥാടനം പ്രമാണിച്ച് ഇന്ന് മുതല്‍ ബുധനാഴ്ച വരെ കോട്ടയത്തിനും കൊച്ചുവേളിക്കുമിടയില്‍ ഓരോ പാസഞ്ചര്‍ ട്രെയിന്‍ സ്‌പെഷ്യല്‍ സര്‍വീസ് നടത്തും.
ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുക. തുടര്‍ന്ന് റോഡ് മാര്‍ഗം വഴി ശിവഗിരിയിലേക്ക്. ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുന്നതിന് പുറമെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷത്തിലും ഉപരാഷ്ട്രപതി പങ്കെടുക്കുന്നുണ്ട്. ആറ്റിങ്ങല്‍ തോന്നയ്ക്കലിലുള്ള സായി ഗ്രാമത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഉപരാഷ്ട്രപതി എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ليست هناك تعليقات
إرسال تعليق