തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം

തിരുവനന്തപുരം: വെമ്പായത്തിന് സമീപം പെരുങ്കുഴിയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം. ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കളാണ് മരിച്ചത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. നെടുമങ്ങാട് ആനാട് വേങ്കവിള വേട്ടമ്പള്ളി വെള്ളരിക്കോണം സ്വദേശി മനു(25), വട്ടപ്പാറ സ്വദേശി ഉണ്ണി(35), കല്ലുവാക്കുഴി സ്വദേശി വിഷ്ണു(24) എന്നിവരാണ് മരണപ്പെട്ടത്.
മനുവും ഉണ്ണിയും സംഭവസ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. കല്ലുവാക്കുഴിയില്‍ താമസിക്കുന്ന മനുവിന്റെ അമ്മയെ കാണാനായി മൂന്നുപേരും ചേര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്യുമ്ബോഴായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു.
ليست هناك تعليقات
إرسال تعليق