സംഗീത മാന്ത്രികൻ ചെമ്പൈ വൈദ്യനാഥ ഭാഗവതരാകാൻ ലാലേട്ടൻ ! ഒരുങ്ങുന്നത് ലാലേട്ടന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ല്

സംഗീത മാന്ത്രികനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമയാകുകയാണ്. ‘മുന്തിരി മൊഞ്ചൻ’ എന്ന സിനിമയുടെ സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്പ്യാരാണ് സിനിമയൊരുക്കുന്നത്. സിനിമയെ പറ്റി അറിയുമ്പോൾ ഏവരുടെയും മനസ്സിൽ ഉയരുന്ന സംശയം ആരാണ് ആ ചരിത്ര നായകൻ എന്നാണ്. അത് മറ്റാരുമല്ല താരരാജാവ് മോഹൻലാൽ തന്നെയാണ്. മലയാള സിനിമ ഇൻഡസ്ട്രിയിൽ കമ്പ്ലീറ്റ് ആക്ടർ, നടന വിസ്മയം എന്ന വിശേഷണങ്ങളെല്ലാം സ്വന്തമാക്കിയ ഒരു താരമാണ് മോഹൻലാൽ.
തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം അനായാസം ചെയ്തു ഭലിപ്പിക്കുന്ന മലയാളത്തിലെ ഒരേയൊരു നടൻ മോഹൻലാലാണ് ചരിത്രപുരുഷനായി എത്തുന്നത് എന്നറിഞ്ഞപ്പോൾ ആരാധകർ ഏറെ ആവേശത്തിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടെക്നീഷ്യന്മാർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. പഴയകാല സംഗീതജ്ഞനായ ബി.എ ചിദംബരനാഥിന്റെ ശിഷ്യനാണ് സംവിധായകൻ വിജിത് നമ്പ്യാർ. ഏതായാലും മോഹൻലാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വേഷത്തിലെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.
www.ezhomelive.com
ليست هناك تعليقات
إرسال تعليق