Header Ads

  • Breaking News

    തൃശ്ശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, അപ്പോഴാ ഇന്ത്യയും ചോദിച്ച് വരുന്നത് !!! നിമിഷയുടെ വാക്കുകള്‍ക്ക് കൈയ്യടിച്ച് കൊച്ചി


    പൗരത്വഭേദഗതി നിയമത്തിനെതിരെ  ഇന്നലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ മലയാള സിനിമയിലെ നിരവധി പേരാണ്  പങ്കെടുത്തത്. ജനങ്ങളും സിനിമാ പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തിരുന്നു. കമല്‍ ,ആഷിഖ് അബു, റിമ കല്ലിങ്കല്‍ ,ഷെയ്‌ന നിഗം, നിമിഷ സജയന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സജീവമായിരുന്നു.

    സോഷ്യല്‍ മീഡിയയിലൂടെ കൂടെ ഇപ്പോഴിതാ നിമിഷ സജയന്‍ പറഞ്ഞ വാക്കുകളാണ് ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധനേടുന്നത.് പരിപാടിക്ക് വന്ന വഴി ഒരു ബോര്‍ഡ് വായിച്ചിരുന്നു എന്നും അതില്‍ നിന്ന് കിട്ടിയ ആശയം നടി തന്റെ വാക്കുകളില്‍ ഉള്‍പ്പെടുത്തുകയാണ് എന്നും പറഞ്ഞു. തൃശ്ശൂര്‍ ചോദിച്ചിട്ട്  കൊടുത്തില്ല , ആ നമ്മളോട് ആണോ ഇന്ത്യ ചോദിക്കുന്നത് …ഇതായിരുന്നു നിമിഷയുടെ വാക്കുകള്‍ .

    നിമിഷ പറഞ്ഞ് അവസാനിപ്പിച്ച ശേഷം നിരവധി കൈയ്യടികള്‍ ആണ്  ഉയര്‍ന്നത.് ഇന്ത്യ വിട്ടുകൊടുക്കില്ല എന്നു പറഞ്ഞു നന്ദിയും അര്‍പ്പിച്ചാണ് നിമിഷ വാക്കുകള്‍ അവസാനിപ്പിച്ചത.് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത.് സോഷ്യല്‍ മീഡിയയിലും നിരവധി പ്രതിഷേധങ്ങള്‍ ഞങ്ങള്‍ നടക്കുന്നുണ്ട.് ഇന്നലെ ഇന്നലെ കൊച്ചിയില്‍ നടന്ന വലിയ റാലി ഫേസ്ബുക്കിലെ പല കൂട്ടായ്മകള്‍ ചേര്‍ന്ന് ഒരുമയോടെയാണ് സംഘടിപ്പിച്ചത.് സിനിമാ പ്രവര്‍ത്തകരും സമൂഹത്തിലെ പല മേഖലകളില്‍ ജോലി ചെയ്യുന്നവരും യുവാക്കളും എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad