Header Ads

  • Breaking News

    തളിപ്പറമ്പില്‍ ചന്ദന മോഷ്ടാവ് അറസ്റ്റില്‍



    തളിപ്പറമ്പ്: ചന്ദനമോഷ്ടാവ് അറസ്റ്റില്‍. കുറുമാത്തൂര്‍ ഈയ്യൂരിലെ കാനിച്ചേരിയന്‍ വീട്ടില്‍ കെ.രാഘവനെയാണ്(65) ഈയ്യൂര്‍ സിദ്ധാശ്രമത്തിന് സമീപത്തുവെച്ച് പിടികൂടിയത്.
    ഇയാളില്‍ നിന്ന് 13 കഷണം ചന്ദനം പിടിച്ചെടുത്തു. ഇന്നലെ ഉച്ചക്ക് ശേഷം രണ്ടരയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.വി.ജയപ്രകാശിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്.
    പുറമ്പോക്ക് ഭൂമിയിലെ ചന്ദനം മുറിച്ച് കഷണങ്ങളാക്കുന്നതിനിടയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയത്. ഉദ്ദേശം 20,000 രൂപ വിലമതിക്കുന്ന ചന്ദനമാണ് പിടിച്ചെടുത്തതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
    സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ജയചന്ദ്രന്‍ കര്‍ക്കടക്കാട്ടില്‍, കെ.മധു എന്നിവരും ഇയാളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ രാഘവനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad