Header Ads

  • Breaking News

    സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിന് രണ്ടാം ഭാഗം വരുമോ ? തുറന്ന് പറഞ്ഞ് ജീത്തു ജോസഫ്


    മലയാളത്തിൽ ആദ്യ 50 കോടി കളക്ഷൻ നേടിയ ചിത്രവും ഒപ്പം മലയാള സിനിമ കേരളത്തിന് പുറത്തും വിദേശത്തുമെല്ലാം ഒരേപോലെ സ്വീകരിക്കപ്പെടുന്നത് ആദ്യമായി നമ്മുക്ക് കാണിച്ചു തന്ന ചിത്രവും കൂടിയാണ് മലയാള സിനിമയിലെ ബോക്സ് ഓഫിസ് സമവാക്യങ്ങൾ തിരുത്തി എഴുതിയ മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒരുക്കിയ ദൃശ്യം. ഇതിനോടകം സിംഹളീസ്, ചൈനീസ് ഭാഷകളിൽ അടക്കം ആറു ഭാഷകളിലേക്ക് റീമേക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ഇത്. ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യം ജിത്തുജോസഫ് പ്രേക്ഷകരിൽ നിന്നും നേരിടാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായി. ഇപ്പോഴിതാ മനോരമ ചാനലിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ അതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ജീത്തു ജോസഫ്.
    ദൃശ്യത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത് വളരെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണെന്നും ശ്യാം എന്നൊരു ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിൽ എഴുതിയിട്ട ദൃശ്യം രണ്ടാം ഭാഗം എന്ന കഥ താൻ വായിച്ചു എന്നും അത് നന്നായിട്ടുണ്ട് എങ്കിലും അത് വെച്ച് ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാൻ പ്ലാൻ ഇല്ല എന്നും ജിത്തു ജോസഫ് പറയുന്നു. കഥയിലെ ജോർജുകുട്ടി ഇപ്പോഴും പിടിക്കപ്പെടാതെ കേസ് ഇപ്പോഴും നടക്കുകയാണ് എന്നത് കൊണ്ട് ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം ഒരുങ്ങാനുള്ള സാധ്യത തള്ളി കളയാൻ ആവില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. അതിനുള്ള സാധ്യത താൻ അന്വേഷിക്കുകയാണ് എന്നും അതത്ര ഈസി അല്ലെന്നും ഒരുപാട് സങ്കീർണ്ണമായ ഒരു കഥാ പശ്ചാത്തലം ആണ് ദൃശ്യത്തിന്റേതെന്നും അത് കൊണ്ട് തന്നെ പല രീതിയിൽ ആലോചിച്ചു ദൈവം സഹായിച്ചു തനിക്കു കൃത്യമായ ഒരു ഓപ്പണിങ് കിട്ടിയാൽ രണ്ടാം ഭാഗം ഉണ്ടായേക്കാം എന്നും ജീത്തു പറയുന്നു.
    ഇതിനിടെ മോഹൻലാലിനെ നായകനാക്കി റാം എന്ന ചിത്രമൊരുക്കാൻ തുടങ്ങുകയാണ് ജീത്തു ഇപ്പോൾ. തൃഷയാണ് ഈ ചിത്രത്തിലെ നായിക.നിവിൻ പോളി നായകനായ ഹേയ് ജൂഡിലൂടെ മലയാളത്തിൽ തൃഷ അരങ്ങേറ്റം കുറിച്ചിരുന്നു.മോഹൻലാലും തൃഷയും ഒന്നിക്കുവാനായി കാത്തിരിക്കുകയാണ് ആരാധകർ.മലയാളി നായിക ദുർഗ കൃഷ്ണയും ഈ ചിത്രത്തിന്റെ ഭാഗമാകും.ആദിൽ ഹുസൈൻ ആണ് മറ്റൊരു താരം.ഈ ചിത്രം നിർമ്മിക്കുന്നത് അഭിഷേക് ഫിലിംസും പാഷൻ സ്റ്റുഡിയോസും ചേർന്നാണ്.ആശിർവാദ് സിനിമാസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലിന്റെ ആദ്യചിത്രമായ ആദി സംവിധാനംചെയ്തതും ജിത്തു ജോസഫ് തന്നെയായിരുന്നു. .ചിത്രം ജീത്തുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി കണക്കാക്കപ്പെടുന്നു.കേരളത്തിൽ കൊച്ചിയോടൊപ്പം യു കെ,ഈജിപ്ത് എന്നിവിടങ്ങളിളും ചിത്രം ഷൂട്ട് ചെയ്യും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്.ഏകദേശം നൂറ് ദിവസത്തോളം നീണ്ടു നിൽക്കുന്ന ഷൂട്ടും ചിത്രത്തിന് കാണുമെന്നാണ് പറയപ്പെടുന്നത്.അടുത്ത ഓണത്തിന് ചിത്രം തിയറ്ററുകളിൽ എത്തും.
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad