Header Ads

  • Breaking News

    പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപം തീപിടിത്തം


    പ്രധാനമന്ത്രിയുടെ വീടിന് സമീപത്ത് തീപിടിത്തം. ദില്ലി ലോക് കല്യാൺ മാർഗിലെ എസ്‍പി‍ജി റിസപ്ഷൻ മേഖലയിൽ ആണ് തീപിടുത്തം ഉണ്ടായത്. വൈകിട്ട് 7.25ഓടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ഉണ്ടായതെന്നും ചെറിയ തീപിടിത്തം ആണ് ഉണ്ടായതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 9 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad