ബാബറി മസ്ജിദ് ദിനം; ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍

ശബരിമല : ബാബറി മസ്ജിദ് ദിനമായ ഇന്ന് ശബരിമലയില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പൊലീസും കേന്ദ്ര സേനയും സംയുക്തമായാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സുരക്ഷ ശക്തമാക്കിയിരിക്കുന്നത് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. സന്നിധാനത്ത് 1100 പൊലീസുകാര്‍ക്കാണ് സുരക്ഷാ ചുമതല. ഇതിന് പുറമെ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട് . ട്രാക്ടറിലും തലച്ചുമടായും സന്നിധാനത്തേയ്ക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ പമ്പയിലും മരക്കൂട്ടത്തും പരിശോധിക്കും.
പുല്‍മേട് വഴി വരുന്ന തീര്‍ത്ഥാടകരെയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസിന്റെയും വിവിധ സേനാവിഭാഗങ്ങളുടെയും റൂട്ട് മാര്‍ച്ച് ഇന്നലെ സന്നിധാനത്ത് നടന്നിരുന്നു. സോപാനത്തിന് ഇടതുവശത്ത് നെയ്‌ത്തേങ്ങ ഉടയ്ക്കുന്നതിന് ഇന്ന് തീര്‍ത്ഥാടകര്‍ക്ക് അനുവാദമില്ല. പകരം മാളികപ്പുറത്തിന് സമീപമുള്ള നെയ്‌ത്തോണിയില്‍ തേങ്ങ ഉടയ്ക്കാം.
http://bit.ly/2Iisq75
ليست هناك تعليقات
إرسال تعليق