സംസ്ഥാനത്ത് പബുകൾ ആരംഭിക്കാൻ തീരുമാനം; നടപടികൾ ഒന്നും ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പബുകൾ ആരംഭിക്കാൻ തത്വത്തിൽ തീരുമാനിച്ചതേ ഉള്ളൂവെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. എന്നാൽ ഇക്കാര്യത്തിൽ നടപടികൾ ഒന്നും ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പബുകൾ ആരംഭിക്കുന്ന കാര്യത്തിൽ എല്ലാ വശങ്ങളും ആലോചിച്ചു മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഓൺലൈൻ വഴി വൈൻ വിൽപ്പന വ്യാപകമായെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് വീടുകളിൽ ലഹരി കലര്‍ന്ന വൈൻ നിര്‍മ്മിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മതപരമായ ആവശ്യങ്ങൾക്ക് പളളികളിൽ വൈൻ ഉണ്ടാക്കുന്നതിന് വിലക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
http://bit.ly/2Iisq75
ليست هناك تعليقات
إرسال تعليق