Header Ads

  • Breaking News

    പതിനേഴ് ലക്ഷം തട്ടിയെടുത്ത കേസ്; അന്വേഷണം ഊർജിതം




    ചൊക്ലി: പെരിങ്ങത്തൂരിൽ സ്കൂട്ടർ യാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് പ്രതികൾ സഞ്ചരിച്ച പ്രദേശങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ചു വരികയാണ്. തട്ടിയെടുത്ത സ്കൂട്ടറിൽ യാത്ര ചെയ്യുന്ന പ്രതികളിൽ ഒരാളുടെ സി.സി.ടി.വി ദ്യശ്യം പൊലീസ് പുറത്ത് വിട്ടു. പ്രതികൾ ഉപയോഗിച്ച സ്വിഫ്റ്റ് കാറിൻ്റെ നമ്പർ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പെരിങ്ങത്തൂർ കരിയാട് റോഡിൽ മറിച്ചടി മുക്കിൽ സ്കൂട്ടർ യാത്രക്കാരനെ സ്വിഫ്റ്റ് കാറിൽ വന്ന ആറംഗ സംഘം 17 ലക്ഷം രൂപ തട്ടിയെടുത്തത്. ചെറുവാഞ്ചേരി ചീരാറ്റ കുറ്റി പെരിയയിൽ അബ്ദുൽ നാസറിനെയാണ് ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി സ്കൂട്ടറുമായി കടന്നു കളഞ്ഞത്. സംഭവത്തെ കുറിച്ച് ചൊക്ലി സബ് ഇൻസ്പെക്ടർ സുബാഷ് ബാബുവിൻ്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ഊർജിതമാക്കി. ഈ ദ്യശ്യത്തിലുള്ളവരെ അറിയാമെങ്കിൽ ചൊക്ലി സി.എെ 9497947252, എസ്.എെ 9497980845 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ചൊക്ലി പൊലീസ് അറീയിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad