ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി;സിക്സ് പാക്ക് ചിത്രം പങ്കുവെച്ച് അജു വർഗീസ്

തനിക്കെതിരെ ഉയർന്ന ട്രോളുകൾ ആസ്വദിക്കുന്ന ഒരു താരമാണ് അജുവർഗീസ്. ചില ട്രോളുകൾ താരം തന്റെ പേജിലൂടെ പ്രേക്ഷകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരെ താരത്തിലേക്ക് അടുപ്പിക്കുന്നു. തന്നെ ട്രോളുന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദിയും താരം അറിയിക്കാറുണ്ട്. താരത്തിന്റെ സിക്സ് പാക്ക് ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ചിത്രം ഒരു ആരാധകൻ താരത്തിനു സമ്മാനിച്ചതാണ്. ” ജീവിതത്തിൽ നടക്കാത്ത ഈ കാര്യം യാഥാർഥ്യം ആക്കി തന്ന കൂട്ടുകാരാ നന്ദി ” എന്ന തലക്കെട്ടോടെയാണ് ചിത്രം അജു പങ്കുവെക്കുന്നത്.
ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. അജു നായകനായി അരങ്ങേറ്റം കുറിച്ച രഞ്ജിത്ത് ശങ്കർ ചിത്രം കമല മികച്ച പ്രതികരണം നേടി മുന്നേറുന്ന ഈ വേളയിൽ സിനിമയിലെ മറ്റൊരു മേഖലയിലേയ്ക്ക് താരം നീങ്ങുകയാണ്. നടനും നിർമ്മാതാവുമായ അദ്ദേഹം തിരക്കഥാകൃത്ത് കൂടി ആവുകയാണ്. താരം ആദ്യമായി തിരക്കഥ എഴുതിയ ചിത്രമായ സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ليست هناك تعليقات
إرسال تعليق