Header Ads

  • Breaking News

    പൂർണിമയുടെയും ഇന്ദ്രജിത്തിന്റെയും വീടിനെ ആഘോഷത്തിലാഴ്ത്തി വർധാൻ;കുഞ്ഞതിഥിയുടെ പിറന്നാൾ ആഘോഷിച്ച് കുടുംബം


    പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സഹോദരിയും അഭിനേത്രിയുമായ പ്രിയ മോഹന്റേയും നിഹാല്‍ പിള്ളയുടേയും മകനാണ് വര്‍ധാന്‍. കുഞ്ഞിനോടൊപ്പം ഉള്ള സന്തോഷകരമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ട് ഇന്ദ്രജിത്തും പൂർണമയും എത്താറുണ്ടായിരുന്നു. മിനിസ്ക്രീനിലെ വില്ലത്തിമാരിൽ പ്രധാനികളിൽ ഒരാളായ പ്രിയ മോഹൻ വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തു എങ്കിലും ഇൻസ്റ്റഗ്രാമിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇപ്പോൾ വർധാന് ഒപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൂർണിമ രംഗത്തെത്തിയിരിക്കുകയാണ്.


    കുഞ്ഞിനെ നെഞ്ചിൽ കിടത്തി കൊണ്ടുള്ള ഒരു ചിത്രം പങ്കു വെച്ച് കൊണ്ടാണ് പ്രാർത്ഥന എത്തിയത്. തനിക്ക് എഴുന്നേല്‍ക്കാനുള്ള കാരണം തന്നെ നീയാണെന്നും പാത്തൂട്ടി കുറിച്ചിട്ടുണ്ട്. ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താര കുടുംബങ്ങളിൽ ഒന്നാണ് ഇന്ദ്രജിത്തിന്റെയും പൂർണമയുടെയും. മാതാപിതാക്കള്‍ക്ക് പുറമെ മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെ ഇതിനകം തന്നെ സിനിമയില്‍ സാന്നിധ്യം അറിയിച്ചവരാണ്. മൂത്ത മകളായ പ്രാര്‍ത്ഥന അച്ഛനമ്മമാരെപ്പോലെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. ഇവരുടെ കുടുംബത്തില്‍ അടുത്ത ഒരു ആഘോഷം വന്നെത്തിയിരിക്കുകയാണ് ഇപ്പോൾ. കുഞ്ഞതിഥിയായ വര്‍ധാന്റെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബം

    http://bit.ly/2Iisq75

    ليست هناك تعليقات

    Post Top Ad

    Post Bottom Ad