സിപിഎമ്മിൽ പ്രായപരിധി ഇനി 75
പോളിറ്റ്ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഉൾപ്പടെ പാർട്ടിയുടെ എല്ലാ കമ്മിറ്റികളിലും അംഗങ്ങളുടെ പ്രായപരിധി 75 ആയി സിപിഎം നിശ്ചയിച്ചു. നിലവിൽ ഇത് 80 ആണ്. പുതിയ പ്രായപരിധി വന്നാൽ ഒട്ടേറെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടുത്ത സമ്മേളനത്തോടെ പുറത്താകും. കേന്ദ്രകമ്മിറ്റി/ പോളിറ്റ്ബ്യൂറോ പ്രായപരിധി 75, സംസ്ഥാന കമ്മിറ്റികളിൽ അതിനു താഴെ പ്രായം എന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം.

ليست هناك تعليقات
إرسال تعليق