Header Ads

  • Breaking News

    മാമാങ്കം ആദ്യ പകുതിക്ക് മികച്ച റിപ്പോർട്ട്; കൈയ്യടി നേടി മമ്മൂക്കയുടെ പെൺ വേഷം


    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മലയാള സിനിമക്ക് തന്നെ അഭിമാനമായി തീരുവാൻ പോകുന്ന മമ്മൂക്ക ചിത്രം മാമാങ്കത്തിന്റെ ആദ്യ പകുതിക്ക് മികച്ച അഭിപ്രായം. മമ്മൂക്കയുടെ സ്ത്രീ വേഷത്തിനാണ് കൂടുതൽ കൈയ്യടികൾ ലഭിച്ചത്. സാമൂതിരിയെ തോല്പിക്കുവാൻ കച്ച കെട്ടിയിറങ്ങുന്ന ചാവേറുകളുടെ കഥ പറയുന്ന ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വിധം മനോഹരമാണെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആദ്യ പകുതിയിൽ തിളങ്ങി നിൽക്കുന്നതും മമ്മൂക്കയുടെ കഥാപാത്രമാണ്. 12 വർഷത്തിലൊരിക്കൽ ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ നടക്കുന്ന നിണമണിഞ്ഞ പോരാട്ടമാണ് മാമാങ്കം. എം പദ്മകുമാർ സംവിധാനവും കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമാണവും നിർവഹിച്ച ചിത്രം രണ്ടാം പകുതിയിലും മികച്ച് നിന്നാൽ ഇത് ഒരു പുതിയ ചരിത്രം തന്നെയാകും എന്നുറപ്പാണ്.

    http://bit.ly/2Iisq75

    ليست هناك تعليقات

    Post Top Ad

    Post Bottom Ad