BREAKING: ശബരിമലയിൽ ബാലികയെ തടഞ്ഞു
ശബരിമല ദർശനത്തിനായി അച്ഛന്റെ കൂടെ എത്തിയ 12 വയസുകാരിയെ പോലീസ് തടഞ്ഞു. തമിഴ്നാട്ടിലെ ബേലൂരിൽ നിന്നെത്തിയ സംഘത്തിനൊപ്പമാണ് പെൺകുട്ടി ഉണ്ടായിരുന്നത്. രേഖകൾ പരിശോധിച്ച ശേഷമായിരുന്നു പോലീസ് നടപടി.
പെൺകുട്ടിയെ പമ്പയിൽ വെച്ച് വനിതാ പോലീസ് തടഞ്ഞുവെക്കുകയും പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു.
10 വയസിനു മുകളിലേക്കും 50 വയസിന് താഴേക്കുമുള്ള സ്ത്രീകളെ കയറ്റിവിടേണ്ടതില്ലെന്ന നിർദേശത്തെ തുടർന്ന് പോലീസ് കർശന പരിശോധന നടത്തിയ ശേഷമാണ് സന്നിധാനത്തേക്ക് ആളുകളെ കയറ്റിവിടുന്നത്. കോടതി വിധിയിൽ അവ്യക്ത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണിത്.
ആചാര ലംഘനം നടത്താൻ ശ്രമിച്ചാൽ തടയുമെന്ന് സംഘപരിവാർ സംഘടനകളും അറിയിച്ചിരുന്നു.
പോലീസ് തന്നെ പരിശോധന നടത്തി തിരിച്ചയക്കുന്നതിനാൽ ഇത്തവണ പ്രതിഷേധമൊന്നും ഉണ്ടായിട്ടില്ല കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിൽ നിന്നെത്തിയ പത്തോളം യുവതികളെ പോലീസ് പമ്പയിൽ തടഞ്ഞ് തിരിച്ചയച്ചിരുന്നു.

ليست هناك تعليقات
إرسال تعليق