സിപിഎം മാവോയിസ്റ്റ് അഭയകേന്ദ്രമായി മാറിയെന്ന് മുസ്‌ലിം ലീഗ്

കോഴിക്കോട് : സിപിഎം മാവോയിസ്റ്റ് അഭയകേന്ദ്രമായി മാറിയെന്ന് മുസ്‌ലിം ലീഗ്. പി.മോഹനന്റെ പ്രസ്താവന ഇത് മറയ്ക്കാന്‍ ആണ് എന്നും ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല കുറ്റപ്പെടുത്തി. മാവോയിസ്റ്റുകളെ സഹായിക്കുന്ന മുസ്ലിം തീവ്രവാദി ഗ്രൂപ്പ് ഏതാണെന്ന് വ്യക്തമാക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.
മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പറഞ്ഞിരുന്നു. മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക സംഘടനകളാണ്.
ليست هناك تعليقات
إرسال تعليق