Header Ads

  • Breaking News

    കാസർഗോഡ് ജില്ലയിലെ ഒൻപത് പൊലീസ് സ്റ്റേഷൻ പരിധികളിൽ  നിരോധനാജ്ഞ



    കാസർഗോഡ്:  കാസർഗോഡ് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ ഒൻപത് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.  മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് കേരളാ പോലീസ് ആക്ട് 78, 79 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പതിനാലാം തീയതി രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ. അയോദ്ധ്യാ വിധിയുടെ പശ്ചാത്തലത്തിൽ ചില സംഘടനകൾ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ജില്ലയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

    ഇന്ന് (11/11) രാത്രി 12 വരെയാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധികളിലായിരുന്നു നിരോധനാജ്ഞ. അതാണ് ഇപ്പോൾ ഒൻപത് പൊലീസ് സ്റ്റേഷൻ പരിധികളിലായി വർധിപ്പിച്ചത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad