ജെഎന്‍യുവിൽ ഫീസ് വർധനക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം

ന്യൂഡൽഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധന, ഡ്രസ് കോഡിലും ഭക്ഷണമെനുവിലും മാറ്റം എന്നിവക്കെതിരെ ജെഎന്‍യുവിൽ വിദ്യാർഥികളുടെ പ്രതിഷേധം. വൈസ് ചാന്‍സലറെ കാണണമെന്നാവശ്യപ്പെട്ട വിദ്യാര്‍ഥികളെ പൊലീസ് തടഞ്ഞു. തുടർന്ന് ഏറ്റുമുട്ടലുണ്ടായി. ബാരിക്കേഡുകള്‍ തകര്‍ത്ത വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. ബിരുദദാന ചടങ്ങും വിദ്യാര്‍ഥികള്‍ ബഹിഷ്കരിച്ചു. കഴിഞ്ഞ 15 ദിവസമായി ഫീസ് വർധനക്കെതിരെ പ്രതിഷേധിക്കുകയാണെന്നു വിദ്യാർഥികൾ പറയുന്നു. 40 ശതമാനം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. അവർക്ക് എങ്ങനെ ഇവിടെ തുടരാനാകുമെന്നു വിദ്യാർഥികൾ ചോദിക്കുന്നു.
ليست هناك تعليقات
إرسال تعليق