Header Ads

  • Breaking News

    സാമുവല്‍ ജോണ്‍ കാട്ടൂക്കാരനാ’യി ടൊവിനോ; ഫോറന്‍സിക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്




     ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ഒരുക്കുന്ന ഫോറന്‍സിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക.
    സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന പേരില്‍ ടൊവിനോ ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും അഖില്‍ പോളും, അനസ് ഖാനും ചേര്‍ന്നാണ്.
    കാസ്റ്റിങ് കോള്‍ വഴി തിരഞ്ഞെടുത്ത 17 പുതുമുഖങ്ങളാണ് ചിത്രത്തില്‍ ഉള്ളത് നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജെയ്ക്സ് ബിജോയ് ആണ്.
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad