കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു ; മുഖ്യപ്രതി പോലീസ് പിടിയില്‍

കൊല്ലം : കൊല്ലം കണ്ണനല്ലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളിമണ്‍ സ്വദേശിയായ ആദര്‍ശാണ് (23) മരിച്ചത്. മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
മുഖ്യപ്രതിയായ രാമനെ പോലീസ് പിടികൂടി. കൊലപാതകത്തിന് രാമനെ സഹായിച്ച സുനി, ജ്യോതി എന്നിവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. രാമനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ليست هناك تعليقات
إرسال تعليق