Header Ads

  • Breaking News

    സുന്ദരികളായ മാമാങ്കം നായികമാർ; മാമാങ്കത്തിലെ നായികമാരുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു


    എം പത്മകുമാർ സംവിധാനം ചെയ്യുന്ന എന്ന മമ്മൂട്ടി നായകനായുള്ള ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകർ ഒന്നടങ്കം. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്. എം ജയചന്ദ്രൻ ആണ് ഗാനങ്ങൾ ഒരുക്കുന്നത്.

    ചിത്രത്തിലെ നായികമാരുടെ പുതിയ സ്റ്റില്ലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
    ബോളിവുഡ് നടി പ്രാചി ടെഹ്‌ലൻ, മലയാള താരങ്ങളായ അനു സിതാര, കനിഹ, ഇനിയ തുടങ്ങിയവർ ആണ്. ഇവരുടെ പുതിയ സ്റ്റില്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചാവേറുകളുടെ ശ്കതിയായി നിൽക്കുന്ന ഈ പെൺപോരാളികളുടെ കഥ കൂടിയാണ് മാമാങ്കം പറയുന്നത്.


    മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ മോഹൻ, സുദേവ് നായർ, മണിക്കുട്ടൻ, സിദ്ദിഖ്, തരുൺ രാജ് അറോറ, അബു സലിം, വത്സലാ മേനോൻ, നിലമ്പൂർ ആയിഷ, ഇടവേള ബാബു, സുധീർ സുകുമാരൻ, മാസ്റ്റർ അച്യുത് തുടങ്ങിയവരും വേഷമിടുന്നുണ്ട്.


    ഇതിനിടെ ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്‌സ് ഫാർസ് ഫിലിംസ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്.ഷെയർ അടിസ്ഥാനത്തിൽ ആണ് നിർമാതാവും ഫാർസ് ഫിലിംസും തമ്മിൽ കരാർ ഒപ്പിട്ടിരിക്കുന്നത്.നവംബർ 21 ന് ചിത്രം തീയേറ്ററുകളിലെത്തും.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad