Header Ads

  • Breaking News

    തലശേരിയിൽ സ്ത്രീയെ സഹപ്രവർത്തകൻ തലക്കടിച്ച് കൊലപ്പെടുത്തി


    തലശേരി  : തലശേരിയിൽ പാചക തൊഴിലാളിയായ സ്ത്രീയെ സഹപ്രവർത്തകൻ തലക്കടിച്ച് കൊലപ്പെടുത്തി. ചാലിൽ മാക്കോച്ചൻ വീട്ടിൽ നിർമ്മല (56)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളി സ്വദേശി കുഞ്ഞിമുഹമ്മദിനെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തു. ചോമ്പാലയിൽ കുഴിച്ച് മൂടിയ മൃതദേഹം പോലീസ് കണ്ടെത്തി.

    അഴിയൂർ ചുങ്കത്ത് വിവാഹ ചടങ്ങിൽ ഭക്ഷണം പാചകം ചെയ്യാൻ വേണ്ടി കഴിഞ്ഞ ശനിയാഴ്ചയാണ് നിർമല വീട്ടിൽ നിന്ന് പോയത്. ഞായറാഴ്ച വൈകിട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞെങ്കിലും വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തലശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പാചക തൊഴിലാളിയായ മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad