Header Ads

  • Breaking News

    യുഎപിഎ ചുമത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു



    തിരുവനന്തപുരം:  വിദ്യാര്‍്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ആഷിഖ് അബു. പൊലീസ് ക്രിമിനലുകളില്‍ സര്‍ക്ക‍ാരിന് നിയന്ത്രണമില്ലെന്ന് ആഷിഖ് അബു പറഞ്ഞു. വാളയാര്‍ കേസും മാവോയിസ്റ്റ് വേട്ടയും ഇതിന് തെളിവാണ്. സിപിഎം ഇക്കാര്യത്തില്‍ ഒരു ചുക്കും ചെയ്യുന്നില്ലെന്നും ആഷിഖ് അബു ആരോപിച്ചു. ഇടതുസഹയാത്രികനായ ചലച്ചിത്രകാരനാണ് ആഷിഖ് അബു.

     അതേസമയം വിദ്യാര്‍ഥികള്‍ക്ക് നിയമസഹായം ഉറപ്പാക്കി സിപിഎം കീഴ്ഘടകങ്ങൾ രംഗത്ത്. അറസ്റ്റിലായവരുടെ പാര്‍ട്ടി ഘടകങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് നീക്കം. അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കുമേല്‍ യുഎപിഎ ചുമത്തേണ്ട ഒരു സാഹചര്യവുമില്ലെന്ന് എം.സ്വരാജ് മനോരമ ന്യൂസിനോട് പറ‍ഞ്ഞു. പൊലീസിന്റെ നടപടി തെറ്റാണ്. യുഎപിഎ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് ന്യായീകരണമില്ല. തിരുത്തപ്പെടേണ്ടതാണ്. സര്‍ക്കാര്‍ ആ തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷ– അദ്ദേഹം പറഞ്ഞു. എന്നാൽ സര്‍ക്കാര്‍ നയമനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍. ഒറ്റപ്പെട്ട വീഴ്ചകള്‍ ഉണ്ടായപ്പോഴെല്ലാം സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎപിഎ വിഷയം മുഖ്യമന്ത്രി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad