Header Ads

  • Breaking News

    നീ ഇനി ചുവന്ന മുണ്ടുകൾ ഉടുക്കേണ്ട, പുസ്തകങ്ങൾ വായിക്കേണ്ട, രാഷ്ട്രീയ ചർച്ചകൾ നടത്തേണ്ട; സജിത മഠത്തിലിന്റെ വികാരനിർഭരമായ കുറിപ്പ്



    കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകൾ കൈവശംവെച്ചെന്നാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെക്കുറിച്ച് അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തിലിന്റെ വികാരനിർഭരമായ കുറിപ്പ്. റിമാൻഡ് ചെയ്യപ്പെട്ട് വിയ്യൂർ ജയിലിലേയ്ക്ക് അയയ്ക്കുന്ന അലനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചുകൊണ്ടുള്ളതാണ് സജിത ഫേയ്സ്ബുക്കിലെഴുതിയ കുറിപ്പ്. 

    അലൻ വാവേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ അമ്മയ്ക്കും വല്യമ്മയ്ക്കും ഉറക്കം വരുന്നില്ലെന്ന് സജിത പറയുന്നു. നീ ഇനി ചുവന്ന മുണ്ടുകൾ ഉടുക്കേണ്ടെന്നും പുസ്തകങ്ങൾ വായിക്കേണ്ടെന്നും രാഷ്ട്രീയ ചർച്ചകൾ നടത്തേണ്ടെന്നും അവർ കുറിക്കുന്നു. നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി നിയമത്തിന്റെ കുരുക്കഴിച്ച് എത്രനാൾ നീക്കുമെന്നും സജിത മഠത്തിൽ ആശങ്കപ്പെടുന്നു.\


     

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad