Header Ads

  • Breaking News

    കേരള ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്കും ?



    ഐ.എസ്.എല്‍. ഫുട്ബോള്‍ ടീമായ കേരളാ ബ്ലാസ്റ്റേഴ്സ് കോഴിക്കോട്ടേക്കും. അടുത്ത സീസണില്‍ കൊച്ചിക്കൊപ്പം ഏതാനും മത്സരങ്ങള്‍ കോഴിക്കോട്ടും നടത്താനാണ് ആലോചന.ഇതിനായി കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയം അന്താരാഷ്ടനിലവാരത്തില്‍ പുനര്‍നിര്‍മിക്കാനുള്ള സാധ്യതകള്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പരിശോധിക്കും.

    ഫുട്ബോളിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള മലബാര്‍ മേഖലയിലേക്ക് കളിയെത്തിക്കുന്നത് വലിയ ഗുണംചെയ്യുമെന്ന് ടീം കരുതുന്നു. 
    കൊച്ചിയിലെ പ്രതികൂല സാഹചര്യങ്ങളാണ് ഇത്തരമൊരു ആലോചനയ്ക്ക് പിന്നില്‍. ബ്ലാസ്റ്റേഴ്സ് ടീമിന്റെ സി.ഇ.ഒ. വിരേന്‍ ഡിസില്‍വ ചൊവ്വാഴ്ച കായികമന്ത്രി ഇ.പി. ജയരാജനെ കണ്ടു. 

    13-ന് ബ്ലാസ്റ്റേഴ്സ്, ജി.സി.ഡി.എ., കേരള ഫുട്ബോള്‍ അസോസിയേഷന്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്താന്‍ തീരുമാനമായി. എ. പ്രദീപ് കുമാര്‍ എം.എല്‍.എ.യും ഒപ്പമുണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad