ഇത്തരം ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഇനി പറ്റില്ലെന്ന് പൊലീസ്
ബുക്ക് രൂപത്തിലുള്ള പഴയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണമെന്ന് പൊലീസ്. ഇതുസംബന്ധിച്ചുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ അറിയിപ്പ് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.
കേരളത്തിലെ മുഴുവന്‍ ഡ്രൈവിംഗ് ലൈസന്‍സുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ് വെയര്‍ ആയ "സാരഥി" യിലേക്ക് പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി ബുക്ക് ഫോമിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ കാര്‍ഡിലേക്ക് മാറ്റണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇപ്പോഴും പഴയ രൂപത്തിലുള്ള ലൈസന്‍സ് ഉപയോഗിക്കുന്നവര്‍ ഉടനെ ബന്ധപ്പെട്ട ആര്‍.ടി.ഒ / സബ് ആര്‍.ടി ഓഫീസുകളില്‍ ബന്ധപ്പെട്ട് കാര്‍ഡ് ഫോമിലേക്ക് ഉടന്‍ മാറ്റേണ്ടതാണെന്നും അല്ലാത്തപക്ഷം ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുവാനും മറ്റ് സര്‍വീസുകള്‍ക്കും തടസ്സം നേരിടുമെന്നുമാണ് പൊലീസിന്‍റെ മുന്നറിയിപ്പ്.

ليست هناك تعليقات
إرسال تعليق