കണ്ണവം പഴശി മുക്കിൽ സിപിഎം പ്രവർത്തകന്റെ ഓട്ടോറിക്ഷക്കു നേരെ അക്രമം
കണ്ണവം പഴശി മുക്കിൽ സിപിഎം പ്രവർത്തകന്റെ ഓട്ടോറിക്ഷക്കു നേരെ അക്രമം.പഴശി മുക്കിലെ കെ.കെ.അനിലിന്റെ ഓട്ടോറിക്ഷക്കു നേരെയാണ് അക്രമമുണ്ടായത്. ഓട്ടോറിക്ഷയുടെ സീറ്റും വുഡും കീറി നശിപ്പിച്ചു. ബാറ്ററി എടുത്തു കൊണ്ടുപോയതായും പരാതി ഉണ്ട്.ഞായറാഴ്ച്ച രാത്രി വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ.പുലർച്ചെ 2.30 ഓടെയാണ് സംഭവം. നേരത്തെ ബിജെപി പ്രവർത്തകനായിരുന്ന അനിൽ ഈയിടെ സിപിഎമ്മിൽ ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു. കണ്ണവം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി

ليست هناك تعليقات
إرسال تعليق