മഹാരാഷ്ട്ര സർക്കാർ രൂപീകരണം: സോണിയ - പവാർ കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് സർക്കാരുണ്ടാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും ഇന്ന് കൂടിക്കാഴ്‌ച നടത്തും. വൈകീട്ട് നാല് മണിക്ക് സോണിയ ഗാന്ധിയുടെ ഡൽഹിയിലെ വസതിയിലാണ് യോഗം ചേരുന്നത്.
സഖ്യത്തിനായുള്ള പൊതുമിനിമം പരിപാടിയുടെ കരട് ശിവസേനയടക്കമുള്ള മൂന്ന് പാർട്ടികളുടേയും സംസ്ഥാന നേതാക്കൾ ഒന്നിച്ചിരുന്ന് തയാറാക്കിയിരുന്നു. ഇതിൽ ഭേദഗതി വേണോ എന്ന് യോഗത്തിൽ ചർച്ച ചെയ്യും. സഖ്യസർക്കാരിൽ ചേരണോ എന്ന കാര്യത്തിൽ ഹൈക്കമാൻഡ് ഇതുവരെ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ കഴിഞ്ഞ ദിവസം ഗവർണറുമായി നടത്താനിരുന്ന സംയുക്ത കൂടിക്കാഴ്ചയിൽ നിന്ന് മൂന്ന് പാർട്ടികളും പിന്മാറിയിരുന്നു. അവസാന നിമിഷമാണ് കൂടിക്കാഴ്ച റദ്ദാക്കിയത്.
ليست هناك تعليقات
إرسال تعليق