സന്തോഷ് സാർ,ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ നൽകിയതിന് നന്ദി; ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കണ്ട സന്തോഷത്തിൽ ആശ്വാസ് ഭവനിലേയും ബാലസദനിലേയും കുട്ടികൾ

സൗബിൻ ഷാഹിർ ,സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകന്മാരായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25.
ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ.ചിത്രം കഴിഞ്ഞ ആഴ്ച്ച കേരളത്തിലെ തിയറ്ററുകളിൽ റിലീസിനെത്തി. നുറുങ്ങ് നുറുങ്ങ് തമാശകളുമായി ഒരുക്കിയ ചിത്രം പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ഇതിനിടെ പത്തനംതിട്ട ആശ്വാസ് ഭവനും ബാലസദനും തങ്ങളുടെ പ്രിയപ്പെട്ട കുട്ടികളെ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കാണിക്കുവാൻ തിയറ്ററുകളിൽ എത്തിച്ചിരിക്കുകയാണ്. ചിത്രം കണ്ട കുട്ടികൾ നിർമാതാവ് സന്തോഷ് ടി കുരുവിളയ്ക്ക് നന്ദി പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രം കുട്ടികൾക്ക് ഇഷ്ടമായെന്നും പലരും ആദ്യമായിട്ടാണ് തിയറ്ററിൽ പോലും പോകുന്നതെന്നും അധികൃതർ പറഞ്ഞു. എന്തായാലും കുഞ്ഞപ്പൻ റോബോട്ടിന്റെ പൊടികൈകൾ കണ്ട് മനസ്സ് നിറഞ്ഞതാണ് കുട്ടികൾ തിയറ്റർ വിട്ടത്.

മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മഹേഷിന്റെ പ്രതികാരം, മായാനദി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച നിർമാതാവാണ് സന്തോഷ് ടി കുരുവിള.കേരളത്തിൽ ഉടനീളം ചിത്രം കാണുവാനായി വലിയ ഒരു നിര തന്നെയാണ് ഉള്ളത്. തിയറ്ററുകളിൽ നിന്നും ലഭിക്കുന്ന സൂചന അനുസരിച്ച് ഈ വർഷത്തെ അടുത്ത സൂപ്പർ ഹിറ്റിലേക്ക് ആണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ യാത്ര.
കെൻഡി സിർദോ,സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രത്തിനായി ബോളിവുഡിലും തമിഴിലുമടക്കം നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ച മലയാളി സാനു ജോൺ വർഗ്ഗീസ് ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും ബിജിബാൽ സംഗീതവും ഹരിനാരായണൻ ഗാന രചനയും ജ്യോതിഷ് ശങ്കർ കലാ സംവിധാനവും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനിംഗും റോണക്സ് സേവ്യർ മേക്കപ്പും ജാക്കി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു.
www.ezhomelive.com
ليست هناك تعليقات
إرسال تعليق