Header Ads

  • Breaking News

    ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ് വില്പന: ബേഡകത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍



    കാസർകോട് :
    ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ് വില്പന: ബേഡകത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍ ചൂരിക്കാട് ആയംകടവ് റോഡിൽ
    വെച്ച് ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് റഹീസ് കെ എം (26), വരിക്കുളം, പെർലടുക്കം.മുഹമ്മദ് അഷറഫ് എം (32) ചൂരിക്കാട്, കൊളത്തൂർ എന്നിവരെയാണ് ബേഡകം
    സർക്കിൾ ഇൻസ്പെക്ടർ ടി ഉത്തംദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ബേഡകം സബ്ഇൻസ്പെക്ടർ ജയകുമാർ,പോലീസുകാരായ വിജയൻ, മധു,ശിവപ്രസാദ്, പ്രദീപ് കുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരിൽ
    നിന്ന് വില്പനയ്ക്കായി. രഹസ്യമായി പൊതികളായി സൂക്ഷിച്ച 48, 44 ഗ്രാം വീതം കഞ്ചാവും , കെ എൽ 14 എൻ 7458, കെ എൽ 60 സി
    6164 എന്നീ മോട്ടോർ സൈക്കിളുകളും പിടികൂടി.
    ഇവർക്ക് കഞ്ചാവ് ലഭിക്കുന്ന കേന്ദ്രത്തെ കുറിച്ചും ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങിക്കുന്നവരെ കുറിച്ചും അന്വേഷണം നടത്തുമെന്ന് ബേഡകം സി ഐ ടി ഉത്തംദാസ് അറിയിച്ചു.പ്രതികൾക്കെതി രെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് ബേഡകം പോലീസ് അറിയിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad