Header Ads

  • Breaking News

    മദ്യപിച്ച് ഓട്ടോറിക്ഷയോടിച്ചയാള്‍ പിടിയിലായപ്പോള്‍ പോലീസുകാരെ അക്രമിച്ചു



    തളിപ്പറമ്പ്: മദ്യപിച്ച് സ്‌കൂള്‍ കുട്ടികളുമായി ഓട്ടോറിക്ഷയോടിച്ചയാള്‍ പിടിയിലായപ്പോള്‍ ട്രാഫിക് പോലീസുകാരെ അക്രമിച്ചു. കടമ്പേരി അയ്യങ്കോലിലെ ഷാഹിനാ മന്‍സിലില്‍ ഷാജഹാന്‍(31)നെയാണ് തളിപ്പറമ്പ് എസ്ഐ കെ.പി.ഷൈന്‍ അറസ്റ്റ് ചെയ്തത്.

    ഇന്നലെ വൈകുന്നേരം 4.30 ന് തളിപ്പറമ്പ് ഗ്രാഫിക് എസ് ഐ കെ.വി.മുരളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാന്തംകുണ്ട് ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി ഓട്ടോറിക്ഷ വരുന്നത് കണ്ട് വാഹനത്തെ പിന്തുടര്‍ന്നത്.

    ഒരു കുട്ടിയെ ഇറക്കാനായി നിര്‍ത്തിയപ്പോഴാണ് പോലീസ് എത്തി പരിശോധന നടത്തിയത്. മദ്യപിച്ചതായി മനസിലായതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ എആര്‍ ക്യാമ്പിലെ പോലീസുകാരായ വിനോദ്, ഷൈജു എന്നിവരെ ഷാജഹാന്‍ മര്‍ദ്ദിക്കുകയായിരുന്നു. പ്രതിയുടെ നഖംകൊണ്ട് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ പോലീസുകാരെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

    തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ മദ്യപിച്ചതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. മദ്യപിച്ച് വാഹനമോടിച്ചതിനും പോലീസുകാരെ കയ്യേറ്റം ചെയ്ത് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ഇയാളെ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad