മണൽകടത്ത് സജീവം: പാപ്പിനിശ്ശേരിയിൽ ടിപ്പർ പിടിയിൽ
മണൽകടത്ത് സജീവം: ടിപ്പർ പിടിയിൽ
പാപ്പിനിശ്ശേരി മേഖലയിൽ അനധികൃത മണൽകടത്ത് സജീവമായി. രാത്രിയിൽ സ്വകാര്യ വാഹനങ്ങളിലടക്കം മണൽ കടത്തുന്നത് പതിവാണെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പാപ്പിനിശ്ശേരി പാറക്കലിൽ നിന്ന് ടിപ്പർലോറി പിടികൂടി. ലോറിയിലുണ്ടായിരുന്ന മൂന്നുപേർ പുഴയിൽചാടി നീന്തി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് എത്തിയ പോലീസ് ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തു.

ليست هناك تعليقات
إرسال تعليق