മുഹമ്മദ് റാഫിക്കും പരിക്ക്; ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി
പരിക്കിൽ മുടന്തി വലയുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി വീണ്ടും പരിക്ക്. മലയാളി സ്ട്രൈക്കർ മുഹമ്മദ് റാഫിക്കാണ് ഏറ്റവും അവസാനമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിലായിരുന്നു 33കാരനായ വെറ്ററൻ സ്ട്രൈക്കർക്ക് പരുക്കേറ്റത്. രണ്ടാഴ്ച മുതൽ നാലാഴ്ച വരെ വിശ്രമം വേണ്ടി വരുമെന്നാണ് വിവരം. കോർണർ കിക്ക് രക്ഷപ്പെടുത്തുന്നതിന് ഇടയിലാണ് റാഫിക്ക് പരിക്കേറ്റത്.

ليست هناك تعليقات
إرسال تعليق