Header Ads

  • Breaking News

    വിവാഹപ്പന്തലും ഭക്ഷണസാധനങ്ങളും കരിയോയില്‍ ഒഴിച്ച്‌ നശിപ്പിച്ചു



    കണ്ണൂർ: വിവാഹ തലേന്ന് സാമൂഹിക വിരുദ്ധർ പന്തലും സദ്യയ്ക്കുവേണ്ടി സൂക്ഷിച്ച ഭക്ഷണസാമഗ്രികളും സമീപത്തെ കിണറും നശിപ്പിച്ചു.  കരിഓയിലും മണ്ണെണ്ണയുമൊഴിച്ചാണ് നശിപ്പിച്ചത്. മേല്‍മുരിങ്ങോടി ആനക്കുഴിയിലെ കിഴക്കേടത്ത് സീമയുടെ മകളുടെ വിവാഹത്തിന് ആനക്കുഴി സാംസ്കാരിക നിലയത്തില്‍ ഒരുക്കിയ പന്തലും ഭക്ഷണസാധനങ്ങളുമാണ് നശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ഉണ്ടായത്.

    ഞായറാഴ്ചത്തെ വിവാഹത്തിനായാണ് സാംസ്കാരിക നിലയത്തില്‍ പന്തലൊരുക്കിയത്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയും നാട്ടുകാരും മറ്റും ഇവിടെ സഹായത്തിനുണ്ടായിരുന്നു. ഇവരൊക്കെ തിരിച്ചുപോയ തക്കം നോക്കിയാണ് പന്തലിലും സാംസ്കാരിക നിലയത്തിന്റെ പുതുതായി പെയിന്റടിച്ച ചുമരുകളിലും സമീപത്തെ കിണറിലും കരിഒായില്‍ ഒഴിച്ചത്. 

    സാംസ്കാരിക നിലയത്തിന്റെ സ്റ്റോര്‍ മുറിയില്‍ സദ്യയുണ്ടാക്കാനായി സൂക്ഷിച്ച ഭക്ഷണസാധനങ്ങളില്‍ മണ്ണെണ്ണയും ഒഴിച്ചു. ഇതോടെ ഇവയെല്ലാം ഉപയോഗ ശൂന്യമായി. സംഭവത്തിന് പിന്നിൽ ആരാണെന്ന്   വ്യക്തമായിട്ടില്ല. പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad