Header Ads

  • Breaking News

    കൊടുങ്കാറ്റായി മാറി കൈദി; കേരളത്തിൽ നിന്ന് കൈദി സ്വന്തമാക്കിയത് സ്വപ്നതുല്യ നേട്ടം,ചിത്രം അമ്പത് കോടി ക്ലബിൽ


    ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്ത കാർത്തി നായകനായ കൈദി അതിന്റെ പ്രമേയം കൊണ്ടും മേക്കിങ് സ്റ്റൈൽ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടുമെല്ലാം പ്രേക്ഷകരുടേയും നിരൂപകരുടേയും കൈയടി ഒരുപോലെ വാങ്ങി കൂട്ടിയിരുന്നു. അർഹതയുടെ അംഗീകാരം ആണ് ഇപ്പോൾ ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. ബോക്സ് ഓഫീസിലും വമ്പൻ വിജയമാണ് ചിത്രം സ്വന്തമാക്കുന്നത്. ആദ്യ എട്ടു ദിവസം കൊണ്ട് തന്നെ ആഗോള കളക്ഷൻ ആയി അമ്പതു കോടിയിൽ അധികം നേടി കഴിഞ്ഞു കൈദി. കാർത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിലും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്നായി മാറുമ്പോൾ കാർത്തി എന്ന നടന് ഇത് ഇരട്ടി സന്തോഷമാണ് നൽകുന്നത്.കേരളത്തിൽ നിന്ന് ഇതുവരെ 5.23 കോടിയാണ് സ്വന്തമാക്കിയത്.ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കുന്ന തമിഴ് സിനിമകളിൽ മുൻപന്തിയിലാണ് കൈദി.

    കാർത്തിക്കൊപ്പം മലയാള നടൻ നരേനും ഗംഭീര പ്രകടനം കാഴ്ച വെച്ച ഈ ചിത്രം പതിവ് തമിഴ് സിനിമയുടെ മസാല കൂട്ടുകൾ ആയ പാട്ടുകളും നായികയും ഒന്നുമില്ലാതെ വളരെ വ്യത്യസ്തമായിട്ടാണ് ഒരുക്കിയിരിക്കുന്നത് എന്നതും ഈ വിജയത്തിന്റെ മാറ്റു കൂട്ടുന്നു.

    മികച്ച പ്രതികരണം നേടിയ വിജയുടെ ബിഗിൽ ഒപ്പം ഉണ്ടായിട്ടും കൈദി വൻ വിജയം നേടിയെടുത്തു. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ അറിയിച്ചിട്ടുണ്ട്. കാർത്തി ചിത്രം ഇപ്പോൾ രണ്ടാം വാരത്തിലേക്കു പ്രവേശിച്ചപ്പോൾ എല്ലായിടത്തും കൂടുതൽ ഷോകൾ കൂട്ടിച്ചേർക്കുകയാണ്. ഈ ചിത്രം നിർമ്മിച്ചത് ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ്ബാബു, പ്രഭു, വിവേക് എന്നിവർ ചേർന്നാണ്. ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് സത്യൻ സൂര്യൻ ആണ്. പൂർണമായും രാത്രിയിലാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത് എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad